പലപ്പോഴും എൻ്റെ നെറുകയിൽ സ്നേഹത്തോടെയും വാത്സല്യത്തോടെയും തലോടുന്ന അദൃശ്യമായ സ്പർശനം ഞാൻ അനുഭവിക്കാറുണ്ട് ... തനിച്ചാണെന്ന് തോന്നുമ്പോ കൂടെ ഉണ്ടെന്ന തോന്നൽ തരുന്ന എന്തോ ഒന്ന്...
ഓരോ തവണ മനസ് തേങ്ങുമ്പോഴും അതൊരു പൊട്ടികരച്ചിലാവാതിരിക്കാൻ എന്നെ താങ്ങി നിർത്തി ആശ്വസിപ്പിക്കുകയും ഓരോ പ്രശ്നങ്ങളിൽ നിന്നും ആപത്തുകളിൽ നിന്ന് തലനാരിഴയ്ക്ക് സംരക്ഷിക്കുകയും ചെയ്യുന്ന ഏതോ ഒരു പുണ്യം.. ! വേണ്ടപ്പെട്ടവരുടെ അകൽച്ചയിൽ മുറിവേൽക്കുന്ന മനസിൽ കുളിരാകുന്ന നൻമ...
വേർപാട് ഒരു തുടർകഥയാകുമ്പോൾ സ്നേഹം അർത്ഥം ശ്യൂന്യമാകുമ്പോൾ ; കണ്ണുനീർ ഒരു ശാപമായി പെയ്തിറങ്ങുന്ന നിമിഷങ്ങളിൽ ഇത്രത്തോളം വാത്സല്യപൂർവ്വം തലോടുന്ന നീ ആരാണ്....
ഞാൻ അലയുകയാണ്... സ്നേഹം എന്താണെന്നു ഞാൻ തിരിച്ചറിയുന്ന നീ എന്ന സത്യത്തെ തേടി ...
{ അനുഭവം }
പൊന്നൂസ്.